1. ചരട്

    1. നാ.
    2. നൂല്, നാര്, പിരിച്ചുണ്ടാക്കിയ നൂല്
    3. സ്വർണം, വെള്ളി മുതലായവയുടെ നേരിയ കമ്പികൾ പിരിച്ചുണ്ടാക്കുന്ന നൂല്
    4. മംഗല്യസൂത്രം, താലിച്ചരട്. ചരടുകെട്ടുക = ശിശുവിന് ആദ്യമായി നൂൽകെട്ടുക. ചരടുജപം = ബാധോപദ്രവം, രോഗശമനം മുതലായവയ്ക്ക് ചരടു ജപിച്ചുകെട്ടൽ. ചരടുപറിക്കുക = വിവാഹബന്ധം വേർപെടുത്തുക. ചരടുപിടിക്കുക = 1. വീടുകെട്ടുമ്പോഴും മറ്റും ചരടുവലിച്ചു പിടിച്ച് ഋജുരേഖ കണ്ടുപിടിക്കുക
    5. നിയന്ത്രിക്കുക. ചരടുവലി = ചരടുപിടുത്തം. ചരടുവലിക്കുക = ചരടുപിടിക്കുക
  2. ചിരട്ട

    1. നാ.
    2. ഭിക്ഷാപാത്രം
    3. തേങ്ങയിൽ പരിപ്പിനെ മൂടിയിരിക്കുന്ന കടുപ്പമുള്ള തോട്
    4. കാൽമുട്ടിൻറെ മുൻവശത്തുള്ള തോട്
  3. ചിരട്ടി

    1. നാ.
    2. ചിരട്ട
    3. ചിരട്ടയുടെ മേൽമുറി
  4. ചുരുട്ട

    1. വി.
    2. ചുരുണ്ട
    1. നാ.
    2. ഒരിനം പട്ട്
    3. ഒരുതരം ചെറിയ പാമ്പ് (അൽപം വിഷമുള്ളത്)
    4. ഒരിനം അട്ട, തേരട്ട
  5. ചുരുട്ടി

    1. സംഗീ.
    2. സുരുട്ടി എന്ന രാഗം
    1. നാ.
    2. രാജചിഹ്നങ്ങളിൽ ഒന്ന്
  6. ചുരുട്ട്

    1. നാ.
    2. ചുരുട്ടിയ സാധനം, ചുരുൾ
    3. പുകയിലതെറുത്തത് (കത്തിച്ചുവലിക്കാൻ വേണ്ടി)
    4. ചുരുട്ടപ്പം
    5. കൊയ്തുകെട്ടുന്ന ഒരുപിടി കതിർ
    6. പഴയ തിരുവിതാംകൂറിൽ ഏർപ്പെടുത്തിയിരുന്ന അധികനികുതി
    7. ഉപായം, സൂത്രം (പ്ര.) ചുരുട്ടുകുടിക്കുക, -പിടിക്കുക, -വലിക്കുക
  7. ചെരട്ട

    1. നാ.
    2. ചിരട്ട
  8. ചരടി

    1. നാ. സംഗീ.
    2. ഒരുതരം തന്ത്രിവാദ്യം (ചരടുകെട്ടിയത്)
  9. ചേരട്ട

    1. നാ.
    2. തേരട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക