-
ചരതം1
- സത്യമായി, നിശ്ചയമായി, തീർച്ചയായി
- ഭംഗിയായി, നന്നായി
- സത്യം, വാസ്തവം
- സൂക്ഷ്മത, വ്യക്തത
- സൗഭാഗ്യം, അഴക്
- രീതി, പിശുക്ക്. ചരതംവയ്ക്കുക = സൂക്ഷിച്ചുവയ്ക്കുക, കരുതിവയ്ക്കുക. "ചരതമില്ലാത്തവൻ പരതിനടക്കും" (പഴ.)
-
ചരതം2
- ഗതി, നടത്തം
-
ചരഥം
- ജീവൻ
- ഗമനം, പോക്ക്
- മാർഗം
-
ചരിതം
- വൃത്താന്തം, വിവരം, ജീവചരിത്രം, കഥ, വാർത്ത
- പോക്ക്, ഇളക്കം, ഗതി
- അനുഷ്ഠാനം, ആചരണം, പെരുമാറ്റം, പ്രവൃത്തി
- ആചാരം, നാട്ടുനടപ്പ്
- നല്ലനടപ്പ്
-
ചിരാത്തം
- ശ്രാദ്ധം
-
ഛർദം
- ഛർദി
-
ഛുരിതം
- മിന്നൽപ്രകാശം
- ഒരു ലാസ്യനൃത്തം