1. കറ്റച്ചിട, -ചട, -ചെട

    1. നാ.
    2. കറ്റപോലെയുള്ളജട (കറുത്ത ജട എന്നും) കറ്റച്ചിടയൻ, കറ്റച്ചിടയോൻ, കറ്റച്ചെടയൻ, കറ്റച്ചെടയോൻ = ശിവൻ
  2. ചട1

    1. -
    2. "ചടയുക" എന്നതിൻറെ ധാതുരൂപം.
  3. ചട2

    1. നാ.
    2. ജട
    3. ഒരുചെടി
    4. പരന്ന തലപ്പ് (ആണിയുടെയും കുറ്റിയുടെയും മറ്റും)
  4. ചടു

    1. നാ.
    2. ഒരു യോഗാസനം
    3. വയറ്
    4. ഇഷ്ടവാക്ക്, ദയയോടുകൂടിയവാക്ക്, ചടുവാക്ക്
    5. നിലവിളി, ഉച്ചത്തിലുള്ള കരച്ചിൽ
  5. ചട്

    1. ശബ്ദാനു.
    2. ഏതെങ്കിലും ഒടിയുകയോ പൊട്ടുകയോ മറ്റോ ചെയ്യുമ്പോഴുണ്ടാകുന്ന ശബ്ദത്തെക്കുറിക്കാൻ പ്രയോഗം
  6. ചട്ട1

    1. നാ.
    2. ശരീരം
    3. തൊലി
    4. ഉടൽമറയ്ക്കുന്ന ഉടുപ്പ്, കുപ്പായം
    5. ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതിരിക്കാനായി യുദ്ധവീരന്മാരും ഭടന്മാരും മറ്റും ധരിക്കുന്ന ദേഹരക്ഷാവരണം, പടച്ചട്ട
    6. പാശ്ചാത്യരീതിയിലുള്ള വസ്ത്രം
    7. സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾ ധരിക്കാറുള്ള പ്രത്യേകതരം കുപ്പായം
    8. പാമ്പിൻറെ പുറത്തെ തൊലി, പാമ്പിൻ പടം
    9. തോൾപ്പലക
    10. ചിത്രങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനുള്ള ചട്ടക്കൂട്
    11. ഉറ (തുണികൊണ്ടോ മറ്റോ നിർമിച്ചത്)
    12. പുസ്തകത്തിൻറെ താളുകൾ കേടുപറ്റാതെ സൂക്ഷിക്കുന്ന കട്ടിക്കടലാസോ തുണിയോ കൊണ്ടുള്ള ആവരണം
  7. ചട്ടി1

    1. നാ.
    2. പരന്ന വാവട്ടമുള്ളതും താരതമ്യേന പൊക്കവും വലിപ്പവും കുറഞ്ഞതുമായ ഒരിനം മൺപാത്രം
  8. ചട്ടി2

    1. നാ.
    2. വാവുകഴിഞ്ഞ് ആറാമത്തെ ദിവസം
  9. ചട്ട്

    1. നാ.
    2. കുറ്റം, കുറവ്, കോട്ടം
    3. മുടന്ത്
  10. ചറ്റ്

    1. നാ.
    2. പാര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക