-
ചന്ത്രം
- ചന്ത്രക്കാരൻറെ ജോലി (ക്ഷേത്രത്തിലെ കണക്കുകളും മറ്റും സൂക്ഷിക്കുകയും അവയുടെ ചുമതല വഹിക്കുകയുംചെയ്യൽ)
- പകുതിക്കച്ചേരി, പ്രാദേശിക ഖജനാവ്
- ചന്ത്രക്കാരൻറെ അധികാരപരിധിയിൽപ്പെട്ടസ്ഥലം
-
ചന്ദിരം
- ആന
- കർപ്പൂരം
-
ചന്ദ്രം
- ജലം
- സ്വർണം
- ഒരു വൃത്തം
- കർപ്പൂരം
- വൈരക്കല്ല്
-
ചാന്ദ്രം
- ഇഞ്ചി
- ചന്ദ്രകാന്തക്കല്ല്
- മകയിരം നക്ഷത്രം
- ചാന്ദ്രായണവ്രതം
- (ജ്യോ.) ചന്ദ്രൻറെ ഗതിയെ ആസ്പദമാക്കി നടത്തുന്ന കാലഗണന
-
ചിന്തുരം
- ആന
-
ചിന്തൂരം
- സിന്ദൂരം
-
ചെന്ത്രം1
- അസ്ത്രം
- ഒരിനം കറി
-
ചെന്ത്രം2
- ഒരുതരം ആഭരണം
- എന്ത്രം