-
ചന2, ചിന
- (കന്നുകാലികളുടെ) ഗർഭം
- മരത്തിൻറെയും മറ്റും പൊടിപ്പ്, മുള, തളിര്. (പ്ര.) ചനയിളകുക = 1. ചനകലങ്ങുക
- മൃഗങ്ങൾക്ക് ഇണചേരാനുള്ള കാലമാകുക. ചനയേൽക്കുക = (മൃഗങ്ങൾക്ക്) ഗർഭം ഉണ്ടാകുക
-
ചിന1
- "ചിനക്കുക" എന്നതിൻറെ ധാതുരൂപം.
-
ചിന2
- ഒച്ച, നിലവിളി
- കുതിരയുടെയും മറ്റും കരച്ചിൽ
-
ചിന3
- "ചിനയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ചിന4
- കന്നുകാലികളുടെ ഗർഭം
- മരത്തിൻറെയോ സസ്യങ്ങളുടെയോ മുള, ചിനപ്പ്
- കലമാനിൻറെ കൊമ്പിൽ മുളയ്ക്കുന്ന ശിഖരം, മുന
- വിളവെത്തി പഴുത്തു തുടങ്ങിയ കായ്. ചിനപിടിക്കുക = 1. ഗർഭം ഉണ്ടാകുക
- വിത്തിട്ടാൽ മുളയ്ക്കത്തക്കവണ്ണം ഭൂമി പാകമാകുക
-
ചിന5
- - ചുന
-
ചിൻ
- ചിദ് എന്ന പദം അനുനാസികങ്ങൾക്കു മുമ്പിൽ കൈക്കൊള്ളുന്ന രൂപം. ഉദാ: ചിന്മയ (ചിത്-മയ)
-
ചീന
- നങ്കൂരം
- ചൈന
- ഒരിനം വലിയ സഞ്ചി
- ചീനയെ സംബന്ധിച്ച
-
ചീന്
- ഒരിനം വലിയ വള്ളം, ചീന