-
ചുക്ക1
- നാ.
-
പുളിച്ച കാടി
-
(കള്ളിൻറെയും മറ്റും) മട്ട്, മദ്യം വാറ്റി ചാരായം എടുത്തശേഷം കിട്ടുന്ന മട്ടി
-
ചുക്ക2
- നാ.
-
ബീഡിഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പുകയിലപ്പൊടി
-
ചുക്ക്
- നാ.
-
ഉണങ്ങിയ ഇഞ്ചി. (പ്ര.) ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത = നിസ്സാരമായ, ഒന്നിനും പ്രയോജനമില്ലാത്ത. "ചുക്കില്ലാത്ത കഷായമില്ല" (പഴ.) (എല്ലാക്കാര്യത്തിനും ഇടപെടുന്ന സ്വഭാവമുള്ള ആളുകളെക്കുറിച്ചു പറയുന്നത്)
-
ചൂക്ക1
- നാ.
-
ഒരിനം പാമ്പ്ചൂക്ക2
- വി.
-
പൂർണമായി വളരാത്ത, മുരടിച്ച