1. ചുടുക

    1. ക്രി.
    2. തീ തട്ടിയാലെന്നപോലെ നീറ്റൽ അനുഭവപ്പെടുക
    3. താപനില വർദ്ധിക്കുക
    4. മനസ്സിൽ ദുസ്സഹമായ വേദന തോന്നുക
    5. കത്തുക
    6. തീകൊണ്ടു നശിപ്പിക്കുക
    7. തീയില്വച്ചു പഴുപ്പിക്കുക
    8. തീയിലിട്ടു വേവിക്കുക
    9. ആവിയിലോ എണ്ണയിലോ മറ്റോ വേവിക്കുക
    10. മൂത്രാശയം നിറയുമ്പോൾ ചൂടുകൊണ്ടെന്നപോലെ അസ്വസ്ഥത തോന്നുക. (പ്ര.) ചുട്ടിട്ടകോഴിയെ പറപ്പിക്കുക = അസംഭാവ്യമായത് സംഭവിപ്പിക്കുക. ചുട്ട മറുപടി = ആക്ഷേപമോ നിന്ദയോ ഉൾക്കൊള്ളുന്ന ചോദ്യത്തിന് ചോദ്യകർത്താവിനെ മടക്കത്തക്കവിധം നൽകുന്ന മറുപടി. ചുട്ടവാക്ക് = വേദനിപ്പിക്കുന്ന (ശക്തിയുള്ള) വാക്ക്. ചുട്ടുതിളയ്ക്കുക = 1. ദ്രാവകം നല്ലപോലെ തിളയ്ക്കുക
    11. ചൂട് വർദ്ധിക്കുക. ചുട്ടുപഴുക്കുക = 1. ചൂടുകൊണ്ട് ചെമക്കുക
    12. ചൂട് വർദ്ധിക്കുക. ചുട്ടുമുടിക്കുക, ചുട്ടെരിക്കുക = (തീവച്ച്) നശിപ്പിക്കുക. "ചുട്ടചട്ടി അറിയുമോ അപ്പത്തിൻറെ സ്വാദ്" (പഴ.)
  2. ചുറ്റുക

    1. നാ.
    2. ഇരുമ്പുകൊണ്ടുള്ള തലയും നീണ്ടപിടിയുമുള്ള ഒരു ഉപകരണം
  3. ചുറ്റുക

    1. ക്രി.
    2. വട്ടത്തിൽ തിരിയുക
    3. വളഞ്ഞുവലയംചെയ്തു പടരുക
    4. വലംവയ്ക്കുക
    5. അലഞ്ഞുതിരിയുക
    6. വളഞ്ഞവഴിയേപോകുക, നേർവഴിയിലൂടെ അല്ലാതെ പോകുക
    7. ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
  4. ചൂടുക

    1. ക്രി.
    2. തലയിൽ അണിയുക, തല അലങ്കരിക്കുക
    3. (കുടയും മറ്റും) തലയ്ക്കുമുകളിൽ പിടിക്കുക
    4. പുതയ്ക്കുക, ഉടുക്കുക. "മുങ്ങിച്ചാകാൻ മുറവും ചൂടിപ്പോകുന്നതെന്തിന്" (പഴ.)
  5. ചൂറ്റുക

    1. ക്രി.
    2. ഭും എന്ന ശബ്ദം ഉണ്ടാക്കുക. ചൂറ്റിക്കത്തുക = ഭും എന്ന ശബ്ദത്തോടെ തീ ആളിക്കത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക