-
ചുട്ട1
- ചുടലിനു വിധേയമായ
-
ചുട്ട2
- ചാൺ
- ചെറിയത്, ചെറുപ്പം
-
ചുട്ട2
- അഹംഭാവം
- കന്നുകാലികളുടെ നെറ്റിയിലെ അടയാളം
-
ചൂട്ട1
- ചൂട്ട് (പ്ര.) ചൂട്ടകണ്ട മുയൽ = പരിഭ്രമിച്ചവൻ, സ്തംഭിച്ചുനിൽക്കുന്നവൻ
-
ചൂട്ട1
- (ഉണങ്ങിയ തെങ്ങോല കോഞ്ഞാട്ട കരിമ്പിൻചണ്ടി മുതലായവ) എരിയാൻ എളുപ്പമുള്ള വസ്തുക്കൾ ഒരുമിച്ചുകെട്ടിയുണ്ടാക്കിയത്
- ചൂടുവച്ച് അടയാളപ്പെടുത്തൽ
- ചൂടൽ. ചൂട്ടുകത്തിക്കുക, -കെട്ടുക = യാത്രയ്ക്കു തയ്യാറാകുക. ചൂട്ടുകാട്ടുക = 1. വെളിച്ചം കാട്ടുക
- ഉപദേശിക്കുക. ചൂട്ടുപിടിക്കുക = തെറ്റായപ്രവൃത്തിക്കു കൂട്ടുനിൽക്കുക (നമ്പൂതിരി സംബന്ധത്തിനു പോകുമ്പോൾ കാര്യസ്ഥൻ ചൂട്ടുപിടിച്ചു കൊടുക്കുന്നതിൽനിന്ന്)
-
ചൂട്ട്2
- ചില നാൽക്കാലിമൃഗങ്ങളുടെ നെറ്റിയിലുള്ള ചുട്ടി
- കോഴിയുടെ തലയിലുള്ള പൂവ്
- തലയിൽ അണിയുന്ന വസ്തു (പുഷ്പമാല മുതലായവ). ചൂട്ടും താടയും = കാളയുടെ ഐശ്വര്യലക്ഷണമായി കണക്കാക്കുന്ന നെറ്റിയിലെ പൊട്ടും വളർന്ന താടയും