-
ചുരുൾ1
- വി.
-
ചുരുണ്ട
- നാ.
-
തിരമാല
-
ചുരുണ്ടിരിക്കുന്ന അവസ്ഥ (കമ്പിയുടെ ചുരുൾ, പാമ്പിൻറെ ചുരുൾ എന്നിവപോലെ)
-
ചുറ്റിയിരിക്കുന്നത്, ചുരുണ്ട ആകൃതിയിലുള്ള വസ്തു (കടആസ്സുചുരുൾ, വെറ്റിലച്ചുരുൾ എന്നിവപോലെ)
-
ചുരുണ, വളച്ചു ചുരുട്ടിവച്ച ഓലപ്രമാണങ്ങളുടെ കെട്ട്
-
ഇലയോ മറ്റോ ചുരുട്ടി വച്ചൂറ്റിപോലെയാക്കിയത്
-
വർത്തുളമായിചെയ്തിട്ടുള്ളകൊത്തുപണി
-
ഒരു കർണാഭരണം, കാതിലോല. ചുരുൾ അഴിയുക = 1. ചുരുൾ വിടർന്നു നേരേയാകുക
- പ്ര.
-
രഹസ്യം പുറത്താക്കുക. ചുരുൾക്കണ്ണി = ചിലവള്ളിച്ചെടികളിൽ കാണുന്ന കമ്പിച്ചുരുളിൻറെ ആകൃതിയിലുള്ള അവയവം. ചുരുളും കിഴിയും = ദാനംചെയ്യുന്ന വെറ്റിലയും പണവും. ചുരുളുവയ്ക്കുക = ബന്ധുക്കൾ വധുവരന്മാർക്ക് വെറ്റിലസഹിതം പാരിതോഷികം സമർപ്പിക്കുക
-
ചുരുൾ2
- -
-
"ചുരുളുക" എന്നതിൻറെ ധാതുരൂപം.
-
ചുരുള
- നാ.
-
ചുരുൾ
-
ഒരുതരം ഇലക്കറി
-
ചീരുള്ളി
- നാ.
-
ഈരുള്ളി
-
ചുരളി
- നാ.
-
മടയൻ സാമ്പ്രാണി
-
ചുരുളി
- നാ.
-
ഒരുതരം മരം, ചായത്തോട്ടങ്ങളിൽ തണലിനുവച്ചുപിടിപ്പിക്കുന്നത്