-
ചൂടുക
- ക്രി.
-
തലയിൽ അണിയുക, തല അലങ്കരിക്കുക
-
(കുടയും മറ്റും) തലയ്ക്കുമുകളിൽ പിടിക്കുക
-
പുതയ്ക്കുക, ഉടുക്കുക. "മുങ്ങിച്ചാകാൻ മുറവും ചൂടിപ്പോകുന്നതെന്തിന്" (പഴ.)
-
ചുടുക
- ക്രി.
-
തീ തട്ടിയാലെന്നപോലെ നീറ്റൽ അനുഭവപ്പെടുക
-
താപനില വർദ്ധിക്കുക
-
മനസ്സിൽ ദുസ്സഹമായ വേദന തോന്നുക
-
കത്തുക
-
തീകൊണ്ടു നശിപ്പിക്കുക
-
തീയില്വച്ചു പഴുപ്പിക്കുക
-
തീയിലിട്ടു വേവിക്കുക
-
ആവിയിലോ എണ്ണയിലോ മറ്റോ വേവിക്കുക
-
മൂത്രാശയം നിറയുമ്പോൾ ചൂടുകൊണ്ടെന്നപോലെ അസ്വസ്ഥത തോന്നുക. (പ്ര.) ചുട്ടിട്ടകോഴിയെ പറപ്പിക്കുക = അസംഭാവ്യമായത് സംഭവിപ്പിക്കുക. ചുട്ട മറുപടി = ആക്ഷേപമോ നിന്ദയോ ഉൾക്കൊള്ളുന്ന ചോദ്യത്തിന് ചോദ്യകർത്താവിനെ മടക്കത്തക്കവിധം നൽകുന്ന മറുപടി. ചുട്ടവാക്ക് = വേദനിപ്പിക്കുന്ന (ശക്തിയുള്ള) വാക്ക്. ചുട്ടുതിളയ്ക്കുക = 1. ദ്രാവകം നല്ലപോലെ തിളയ്ക്കുക
-
ചൂട് വർദ്ധിക്കുക. ചുട്ടുപഴുക്കുക = 1. ചൂടുകൊണ്ട് ചെമക്കുക
-
ചൂട് വർദ്ധിക്കുക. ചുട്ടുമുടിക്കുക, ചുട്ടെരിക്കുക = (തീവച്ച്) നശിപ്പിക്കുക. "ചുട്ടചട്ടി അറിയുമോ അപ്പത്തിൻറെ സ്വാദ്" (പഴ.)
-
ചുറ്റുക
- നാ.
-
ഇരുമ്പുകൊണ്ടുള്ള തലയും നീണ്ടപിടിയുമുള്ള ഒരു ഉപകരണം
-
ചുറ്റുക
- ക്രി.
-
വട്ടത്തിൽ തിരിയുക
-
വളഞ്ഞുവലയംചെയ്തു പടരുക
-
വലംവയ്ക്കുക
-
അലഞ്ഞുതിരിയുക
-
വളഞ്ഞവഴിയേപോകുക, നേർവഴിയിലൂടെ അല്ലാതെ പോകുക
-
ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
-
ചൂറ്റുക
- ക്രി.
-
ഭും എന്ന ശബ്ദം ഉണ്ടാക്കുക. ചൂറ്റിക്കത്തുക = ഭും എന്ന ശബ്ദത്തോടെ തീ ആളിക്കത്തുക