-
ചുട്
- "ചുടുക" എന്നതിൻറെ ധാതുരൂപം.
-
ചുറ്റ്
- "ചുറ്റുക" എന്നതിൻറെ ധാതുരൂപം.
-
ചുറ്റ്
- ഒരുതരം കർണാഭരണം
- ചുറ്റളവ്
- കറക്കം, വട്ടത്തിൽ തിരിയൽ
- പിണയൽ, ബന്ധനം
- വണ്ടിച്ചക്രത്തിൻറെയും മറ്റും പട്ട, ഏതെങ്കിലും ഒരു വസ്തുവിനെ ബലപ്പെടുത്തുന്നതിനായി ഇടുന്ന ലോഹവളയം
- വിഷമത, പ്രയാസം, ബുദ്ധിമുട്ട്
-
ചൂട്1
- "ചൂടുക" എന്നതിൻറെ ധാതുരൂപം.
-
ചൂട്2
- വേദന
- ഊർജത്തിൻറെ അവസ്ഥാഭേദങ്ങളിൽ ഒന്ന്, സൂര്യരശ്മി, അഗ്നി രാസപ്രവർത്തനങ്ങൾ ഘർഷണം മുതലായവയിൽനിന്ന് ഉണ്ടാകുന്ന താപം
- ശരീരത്തിൻറെ ഊഷ്മാവ്, പനികൊണ്ടും മറ്റും ഉണ്ടാകുന്ന താപാധിക്യം
- ദു:ഖം കോപം കാമം തുടങ്ങിയ വികാരങ്ങൾകൊണ്ട് മനസ്സിനുണ്ടാകുന്ന ഉത്കടമായ ക്ഷോഭം
- മൃഗങ്ങൾക്ക് ഇണചേരാനുള്ള ആസ്ക്തി
-
ചൂട
- ഒരുമെതികഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന നെൽക്കറ്റ, ചൂട്
-
ചൂട
- ചൂടാനുള്ള വസ്തു
-
ചൂഡ
- കിണറ്
- തലമുടി
- ഒരു ആഭരണം
- ഒരു സംസ്കൃത വൃത്തം
- ചൗളകർമം