1. ചെറു1

    1. -
    2. "ചെറുക്കുക" എന്നതിൻറെ ധാതുരൂപം.
  2. ചെറു2

    1. വി.
    2. ചിറു
  3. ചാറു1, ചാറ്

    1. നാ.
    2. കള്ള്
    3. (സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്
    4. കറികളിലെ ദ്രവാംശം
    5. ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്
    6. സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്
    7. ദ്രാവകം
    8. സാരാംശം, സത്ത്
  4. ചാറ്

    1. -
    2. "ചാറുക" എന്നതിൻറെ ധാതുരൂപം.
  5. ചാറ

    1. നാ.
    2. വലിയമൺപാത്രം
  6. ചർ

    1. നാ.
    2. ഉപയോഗമില്ലാത്ത വസ്തു
    3. നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
    4. പുണ്ണിലെ ചലം
  7. ചിറി, കിറി

    1. നാ.
    2. ചുണ്ട്, ചൊടി
  8. ചിറു

    1. വി.
    2. ചെറു, ചെറിയ
  9. ചീർ1

    1. -
    2. "ചീരുക" എന്നതിൻറെ ധാതുരൂപം.
  10. ചീർ2

    1. -
    2. "ചീർക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക