-
ചേര
- നാ.
-
വിഷമില്ലാജ് ഒരിനം പാമ്പ്, എഴുത്താണിവാലൻ (കരിഞ്ചേര, മഞ്ഞച്ചേര എന്ന് രണ്ടിനം) (പ്ര.) ചേരയെതിന്നും നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നണം; അളമുട്ടിയാൽ ചേരയും കടിക്കും; മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല; "ചേരകടിച്ചാലും അത്താഴം മുട്ടും" (പഴ.)
-
ചേര്1
- നാ.
-
ഒരുതരം വൃക്ഷം (ചാര്) (പ്ര.) ചേരെണ്ണ = ചേർക്കുരുവിൽ നിന്നെടുക്കുന്ന എണ്ണ. "ചേരമ്മാച്ചൻ ചെയ്ത പിഴ താന്നിയമ്മാച്ചൻ തീർക്കും" (പഴ.) = ചേരുതൊട്ടൂണ്ടാകുന്ന അസുഖത്തിന് താന്നി പ്രത്യൗഷധം
-
ചേര്2
- നാ.
-
ഒരിനം തട്ട്, പരണ്, പടങ്ങ് (വിറക്, തേങ്ങ മുതലായവ പുകയേറ്റ് ഉണങ്ങത്തക്കവിധം നിരത്തി അടുപ്പിനുമീതെ മുളയും വരിച്ചിലും മറ്റും കൊണ്ട് കെട്ടിയുണ്ടാക്കുന്നത്)