-
ചെപ്പ
- നാ.
-
ചെള്ള, ചെകിട്
-
ചെപ്പ്1
- നാ.
-
ചെമ്പ് (സമാസത്തിൽ പൂർവപദമായി വരുമ്പോൾ ഈ രൂപം) ഉദാ: ചെപ്പുക്കുടം, ചെപ്പുപത്രം
-
ചെപ്പ്2
- നാ.
-
അടപ്പുള്ള ചെറിയപാത്രം
-
ചെപ്പ്3
- നാ.
-
ചെപ്പുന്ന പ്രവൃത്തി, പറച്ചിൽ
-
ചെപ്പ്4
- നാ.
-
മത്സരങ്ങളിൽ ആദ്യം ചുവടുവെയ്ക്കാനുള്ള രേഖ
-
ചേപ്പ1
- നാ.
-
മുടന്തൻ
-
തുടയിലെ ഇറച്ചി
-
ചേപ്പ2
- നാ.
-
കലഹം, വഴക്ക്. (പ്ര.) ചേപ്പകൂടുക = വഴക്കുകൂടുക
-
ചേപ്പ്1
- നാ.
-
ചെമപ്പ്, ഭംഗി
-
ചേപ്പ്2
- നാ.
-
കീശ, പോക്കറ്റ്