1. ചോളം1

    1. നാ.
    2. ഒരു ഭക്ഷ്യധാന്യം
  2. ചോളം2

    1. നാ.
    2. തമിഴകത്തിൽപ്പെട്ട ഒരു രാജ്യം, ചോഴം (പാണ്ഡ്യദേശത്തിൻറെ വടക്കുഭാഗത്തുള്ളത്)
    3. തമിഴകത്തെ പ്രസിദ്ധമായ രാജവംശങ്ങളിൽ ഒന്ന്. ചോളമണ്ഡലം = ചോളദേശം
  3. അവചൂഡം, -ചൂളം

    1. നാ.
    2. കൊടിയിലും മറ്റും അലങ്കാരമായി തൂക്കിയിടുന്ന കുഞ്ചലം, തൊങ്ങൽ
  4. ചുള്ളം

    1. നാ.
    2. കോപം
  5. ചൂളം

    1. നാ.
    2. ഇടുങ്ങിയ വിടവിലൂടെ വായുവോ ആവിയോ ശക്തിയായി പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചശ്രുതിയിലുള്ള ശബ്ദം
    3. നാക്ക് ഒരു പ്രത്യേകരീതിയിൽ പിടിച്ച് ചുരുക്കി കൂർപ്പിച്ച ചുണ്ടുകളുടെ ഇടയിൽക്കൂടി ശ്വാസം ശക്തിയായി വെളിയിലേക്ക് വിട്ടുണ്ടാക്കുന്ന ശബ്ദം
    4. ചില പക്ഷികളുടെ ശബ്ദം
    5. ഊതി ചൂളമ്പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ഉപകരണം, ഊത്ത്
  6. ചൗളം

    1. നാ.
    2. ഷോഡശസംസ്കാരങ്ങളിൽ ഒന്ന്, ചൂഡാകർമം (ആദ്യമായി ക്ഷൗരം ചെയ്യുന്ന ചടങ്ങ്. മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ നടത്തുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക