-
ചോളം1
- നാ.
-
ഒരു ഭക്ഷ്യധാന്യം
-
ചോളം2
- നാ.
-
തമിഴകത്തിൽപ്പെട്ട ഒരു രാജ്യം, ചോഴം (പാണ്ഡ്യദേശത്തിൻറെ വടക്കുഭാഗത്തുള്ളത്)
-
തമിഴകത്തെ പ്രസിദ്ധമായ രാജവംശങ്ങളിൽ ഒന്ന്. ചോളമണ്ഡലം = ചോളദേശം
-
അവചൂഡം, -ചൂളം
- നാ.
-
കൊടിയിലും മറ്റും അലങ്കാരമായി തൂക്കിയിടുന്ന കുഞ്ചലം, തൊങ്ങൽ
-
ചുള്ളം
- നാ.
-
കോപം
-
ചൂളം
- നാ.
-
ഇടുങ്ങിയ വിടവിലൂടെ വായുവോ ആവിയോ ശക്തിയായി പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചശ്രുതിയിലുള്ള ശബ്ദം
-
നാക്ക് ഒരു പ്രത്യേകരീതിയിൽ പിടിച്ച് ചുരുക്കി കൂർപ്പിച്ച ചുണ്ടുകളുടെ ഇടയിൽക്കൂടി ശ്വാസം ശക്തിയായി വെളിയിലേക്ക് വിട്ടുണ്ടാക്കുന്ന ശബ്ദം
-
ചില പക്ഷികളുടെ ശബ്ദം
-
ഊതി ചൂളമ്പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ഉപകരണം, ഊത്ത്
-
ചൗളം
- നാ.
-
ഷോഡശസംസ്കാരങ്ങളിൽ ഒന്ന്, ചൂഡാകർമം (ആദ്യമായി ക്ഷൗരം ചെയ്യുന്ന ചടങ്ങ്. മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ നടത്തുന്നത്)