1. ചോളി1

    1. നാ.
    2. മറപ്പുര
    3. മോശമായിട്ടുള്ളത്
  2. ചോളി2

    1. നാ.
    2. കുപ്പായം (സ്ത്രീകൾ ധരിക്കുന്ന ഇറക്കം കുറഞ്ഞ ഉടുപ്പ്)
  3. ചള്

    1. -
    2. "ചള്ളുക" എന്നതിൻറെ ധാതുരൂപം.
  4. ചാള്

    1. -
    2. "ചാളുക" എന്നതിൻറെ ധാതുരൂപം.
  5. ചാള3

    1. നാ.
    2. ഒരിനം മരം. ചാളത്തടി = മുക്കുവന്മാർ കടലിൽ പോകാൻ ഉപയോഗിക്കുന്ന ഒരിനം പൊങ്ങുതടി, അത്തരം തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടം
  6. ചാള1

    1. നാ.
    2. ഒരുതരം കടൽ മീൻ
    3. ഒരിനം ചെറിയ പക്ഷി, ആറ്റ, കുഞ്ഞാറ്റ
  7. ചാള2

    1. നാ.
    2. (ചില താണ ജാതിക്കാരുടെ) ചെറിയ കുടിൽ
    3. പട്ടാളക്കരുടെയും മറ്റും താൽകാലിക വസതിയായി നിർമിക്കുന്ന പുര
    4. കാവൽപ്പുര. കിടക്കുന്നത് കാവൽച്ചാള സ്വപ്നം കാണുന്നത് മണിമാളിക. "ചാളച്ചോറ്റിനു പാമുറത്തില (ചേരുമ്പോലെ ചേർച്ച)" (പഴ.)
  8. ചള

    1. നാ.
    2. ഒരു വൃക്ഷം, ഇതിൻറെ കായ് ഭക്ഷണമായി ഉപയോഗിക്കുന്നു
  9. ചെളി, ചളി

    1. നാ.
    2. നേർത്തമണ്ണും വെള്ളവും കൂടിക്കുഴഞ്ഞത്
    3. അഴുക്ക്, മാലിന്യം
  10. ചള്ള്

    1. നാ.
    2. പാകമാകാത്തത്, മൂക്കാത്തത്
    3. കൊള്ളരുതാത്തത്, ചീത്തയായത്
    4. ചെറുത്. ചള്ളുവാൾ = ചെറിയവാൾ, ചള്ളുവെട്ടുക, പിണയുക, കൂടുക, പറയുക = വഴക്കുപറയുക, വെറുതെ സംസാരിക്കുക, (പ്ര.) ചള്ളും പൊട്ടും = 1. നിസ്സാരമായ വസ്തുക്കൾ
    5. നിസ്സാരകാര്യം. "ചള്ളിലേ ചാറുള്ളൂ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക