-
ച2
- വ്യാക.
-
ഒരു കൃതികൃത് പ്രത്യയം (ര, ല, ള, ഴ എന്നീ വെർണങ്ങളിൽ അവസാനിക്കുന്ന ധാതുക്കളോടാണ് പ്രായേണ ഈ പ്രത്യയം ചേരുന്നത്.)
-
ച3
- അവ്യ.
-
ഉം, തന്നെ, പോലും, നിശ്ചയമായി, വിശേഷിച്ചും, എങ്കിലും, കൂടെ, എന്നാൽ, നേരെമറിച്ച്, അന്യോന്യം, ഹേതുവായി, തുല്യമായി എന്നിത്യാദി അർത്ഥങ്ങളിൽ പ്രയോഗം (പാദപൂരകമായും മണിപ്രവാളകൃതികളിൽ കാണാം)
-
ച4
- നാ. ജ്യോ.
-
പരൽപ്പേരുപ്രകാരം ആറ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം "കടപയാദി" "അക്ഷരസംഖ്യ" എന്നിവ നോക്കുക
-
ച1
- -
-
മലയാള അക്ഷരമാലയിലെ ആറാമത്തെ വ്യഞ്ജനം, ചവർഗത്തിലെ ആദ്യത്തെ അക്ഷരം, താലവ്യഖരം. സംസ്കൃതത്തിലും മിക്ക ഭാരതീയഭാഷകളിലും "ച" തന്നെ ആറാമത്തെ വ്യഞ്ജനം. തമിഴിൽ മൂന്നാമത്തേത്.
-
ചാ1
- -
-
"ചാകുക" എന്നതിൻറെ ധാതുരൂപം.
-
ചാ2
- -
-
"ചായുക" എന്നതിൻറെ ധാതുരൂപം.
-
ഛ1
- -
-
മലയാള അക്ഷരമാലയിലെ ഏഴാമത്തെ വ്യഞ്ജനം, ച വർഗത്തിലെ അതിഖരം.
-
ഛ2
- വ്യാ.
-
ഒരു വ്യാക്ഷേപകം (നിന്ദ, പുച്ഛം, പരിഹാസം മുതലായവയെ സൂചിപ്പിക്കുന്നത്)
-
ഛ3
- നാ. ജ്യോ.
-
പരൽപ്പേരുപ്രകാരം ഏഴ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം
-
ചാക്ക്3, ചോ-
- നാ.
-
എഴുത്തുകല്ല്