1. ഛുര

    1. നാ.
    2. ചുണ്ണാമ്പ്
    3. ചൂർണം, പൊടി
    4. മാതള നാരകം
  2. ചുര2

    1. നാ.
    2. വള്ളിച്ചെടി (മത്ത കുമ്പളം ഇവയുടെ ഇനത്തിൽപ്പെട്ടത്). ചുരക്കഴുത്ത് = ചുരയുടെ നാമ്പ്, തലപ്പ്. ചുരപ്പാത്രം = ചുരക്കുടുക്ക. ചുരയ്ക്കക്കുഴൽ = മകുടി. ചുരയ്ക്കത്തൊണ്ട് = ചുരയ്ക്കയുടെ തൊണ്ട് (ഭിക്ഷാപാത്രമായി ഉപയോഗം). "ഏട്ടുചുരയ്ക്കാ കറിക്കാകാ" (പഴ.)
  3. ചുര3

    1. നാ.
    2. (പശുക്കളുടെയും മറ്റും) അകിടിലേക്കുള്ള പാലിൻറെ പ്രവാഹം. ചുരകെട്ടുക = മന്ത്രവാദംകൊണ്ട് പശുക്കൾക്കും മറ്റും പാലു ചുരത്താതാക്കുക. ചുരവലിക്കുക = ചുരത്തിയ പാൽ അകടിൽനിന്ന് പിൻവലിക്കുക
  4. ചുര4

    1. നാ.
    2. പിരിയാണികയറത്തക്കവണ്ണം ഉണ്ടാക്കിയിട്ടുള്ള പഴുത്
    3. വെട്ടുകത്തിയുടെയും മറ്റും പിടി ഉറപ്പിക്കുന്നഭാഗം, കൂര്
    4. അമ്പ്, കുന്തം മുതലായവയുടെ മൂർച്ചയുള്ള തല
  5. ചുര1

    1. -
    2. "ചുരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  6. ചുര7

    1. നാ.
    2. മോഷണം, ചോരണം
  7. ചൂര്1

    1. -
    2. "ചൂരുക" എന്നതിൻറെ ധാതുരൂപം.
  8. ചൂര്2

    1. നാ.
    2. വെറുപ്പ്
    3. ശത്രു
    4. വാൽമുളക്
    5. അരുചി
    6. ഗന്ധം
    7. വാട, നാറ്റം
    8. ദുർദേവത
    9. ദുർദേവതാബാധകൊണ്ടുണ്ടാകുന്ന ഒരു വ്യാധി
    10. ദു:ഖം, അനർഥം
    11. ഒരുതരം കളിയടയ്ക്ക
  9. ചുര6

    1. നാ.
    2. കുളമ്പ്. ചുരമാന്തുക = (കാള) കുളമ്പുകൊണ്ട് ഭൂമിയിൽ മാന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക