-
ജമ
- നാ.
-
മൂലധനം
-
സർക്കാരിലേക്ക് ഈടാകേണ്ട സംഖ്യ (പ്രത്യേകിച്ചു ഭൂനികുതി)
-
കരം, വാടക തുടങ്ങിയവയുടെ നിരക്ക്
-
കരം വാടക തുടങ്ങിയ വരവിനങ്ങൾ പിരിച്ചെടുക്കൽ
-
റവന്യുക്കണക്ക്
-
ജനങ്ങളുടെ സമിതി, സമ്മേളനം. (പ്ര.) ജമ ഒടുക്കുക, -കെട്ടുക = നികുതി അടയ്ക്കുക. ജമചുമത്തുക = കരം ചുമത്തുക. ജമാവസൂൽബാക്കി = കരക്കുടിശ്ശിക, അതിനെ സംബന്ധിച്ച കണക്ക്
-
ജുമാ, -ജുമ്മാ
- നാ.
-
ജുംഅ
-
തർജമ, -ജിമ, -ജുമ
- നാ.
-
ഭാഷാന്തരീകരണം, വിവർത്തനം, ഒരു ഭാഷയിൽ അവതരിപ്പിച്ചകാര്യം മറ്റൊരു ഭാഷയിൽ പ്രകടിപ്പിക്കൽ. (പ്ര.) തർജമചെയ്യുക = ഭാഷാന്തരീകരണം ചെയ്യുക
-
ജാമ
- നാ.
-
മകൾ
-
മകൻറെ ഭാര്യ