1. ജവ

    1. വി.
    2. വേഗമുള്ള
  2. അനുജീവനൻ, -ജീവി

    1. നാ.
    2. സേവകൻ, ആശ്രയിച്ചു പാർക്കുന്നവൻ
  3. ജാ­വി

    1. നാ.
    2. ഗംഗാനദി (ജ­ുമഹർഷി കുടിച്ചുവറ്റിച്ചതിനുശേഷം ഭഗീരഥൻറെ പ്രാർഥനയാൽ കാതിൽക്കൂടി പുറത്തേക്കുവിട്ടതുമൂലം ജ­ുവിൻറെ പുത്രിയായി സങ്കൽപിക്കുന്നതിൽനിന്ന്)
    1. സംഗീ.
    2. പഞ്ചമിസ്വരത്തിൻറെ അധിദേവത
  4. ജീവ1

    1. ക്രി.
    2. ധാതു ലോട് (മ.പു.ഏ.വ.) ജീവിച്ചാലും
  5. ജീവ2

    1. നാ.
    2. ജലം
    3. ഭൂമി
    4. വയമ്പ്
    5. ഞാൺ
    6. അടപതിയൻ
  6. ജീവി

    1. നാ.
    2. ജന്തു
    3. ജീവനുള്ളത്
    4. ജീവിക്കുന്നത്, ജീവനുള്ള ആൾ (സമാസത്തിൽ ഉത്തരപദമായിവരുമ്പോൾ)
  7. ജൈവ

    1. വി.
    2. ജീവനെസംബന്ധിച്ച
    3. ജീവനുള്ളതിനെ സംബന്ധിച്ച
    4. ആത്മാവിനെസംബന്ധിച്ച
    5. (ജ്യോ.) വ്യാഴത്തെ സംബന്ധിച്ച
  8. ജവി

    1. നാ.
    2. കുതിര
    3. വേഗമുള്ളവൻ, വേഗമുള്ളത്
    4. ഒട്ടകം. (സ്ത്രീ.) ജവിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക