1. ജാതി

    1. നാ.
    2. പൂർവജന്മം
    3. ജനനം, ഉത്പത്തി
    4. ഒരിനം മരം
    5. പിച്ചി
    6. ജനനത്തെയോസമാനധർമത്തെയോ ആസ്പദമാക്കി വസ്തുക്കളെയും ജീവികളെയും പലതായി വിഭജിക്കാവുന്നതിൽ ഒരു വിഭാഗം
    7. ഭാരതത്തിലെ ഹിന്തുക്കളുടെ ഇടയിലുള്ള ഒരു സാമൂഹികക്രമം, സമൂഹത്തെ ഉച്ചനീചഭേദങ്ങളോടെ പല വർഗങ്ങളായി തരം തിരിച്ചിട്ടുള്ളതിൽ ഒന്ന്
    8. തരം, പ്രകാരം
    9. ശ്രഷ്ഠമായത്, ഉത്തമമായത്
    1. നാട്യ.
    2. പതിനാലു നാടകാംഗങ്ങളിൽ ഒന്ന്
    1. സംഗീ.
    2. പ്രാചീനഗ്രന്ഥങ്ങളിൽ രാഗം എന്നതിനുപകരം ഉപയോഗിച്ചിരുന്ന പദം
    3. താളത്തിൻറെ പത്തു മൗലികാംശങ്ങളിൽ ഒന്ന്
    1. നാ.
    2. കൂത്തിൻറെ അവാന്തരവിഭാഗങ്ങളിൽ ഒന്ന്
    3. പദ്യത്തിൻറെ ഒരു വകഭേദം, മാത്രകളെകണക്കാക്കി നിർമിക്കുന്ന പദ്യം
    4. (ന്യായ) ഷോഡശപദാർഥങ്ങളിൽ ഒന്ന് (പ്രതി വാദിയുടെ മതത്തിലും ദോഷമുണ്ടെന്നു ചൂണ്ടിക്കാണിക്കൽ)
  2. ജതി

    1. നാ. സംഗീ.
    2. താളഗതിയുടെ വായ്ച്ചൊല്ല്, വായ്ത്താരി, "തകിടതകധിമി" ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക