-
അംഗജാരാതി, -ജാരി
- അംഗജവൈരി
-
ജര1
- ഒരു രാക്ഷസി
- പ്രശംസ
- വാർധക്യം, വാർധക്യകാലത്ത് ശരീരത്തിൽ തൊലിപ്പുറത്തുണ്ടാകുന്ന ചുളിവ്
- ഭക്ഷിച്ച പദാർഥങ്ങൾക്കുണ്ടാകുന്ന ദഹനം
-
ജര2
- ദൃഢമായ
- പഴകിയ, പ്രായംചെന്ന
- ജീർണിച്ച
- പാകംവന്ന
- ചാഞ്ഞ, തൂങ്ങിയ
-
ജരി
- വൃദ്ധൻ. (സ്ത്രീ.) ജരിണി
-
ജാര
- നശിപ്പിക്കുന്ന, കൊല്ലുന്ന
- ജീർണിപ്പിക്കുന്ന
-
ജീര
- വേഗമുള്ള
-
ജൂറി
- കുറ്റവിചാരണയിൽ തെളിവുകേട്ട് സത്യമെന്തെന്ന് തീരുമാനിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ സംഘം
-
ജോർ, ജോറ്
- ഉത്സാഹം, ഊർജസ്വലത
- ഭംഗി, മെച്ചം, മേനി, മോടി
-
ഝര, ഝരം
- കൂട്ടം
- വെള്ളച്ചാട്ടം, നദി
- ഉറവ, ഊറ്റ്
- പ്രവാഹം
- തുടർച്ചയായുള്ള മഴ