-
ഒടഞ്ഞാണം, -ൺ
- ഉടഞ്ഞാണം, അരയിൽകെട്ടുന്ന ചരട്
-
കവിണ്ണു, -ണു
- കമഴ്ന്നു
-
കീശപർണം, -ണി
- വാനരരോമതുല്യമായ ഇലകളുള്ളത്, വലിയകടലാടി (വെളുത്തകടലാടി)
-
ചെമ്മണ്ണ്, -ൺ
- കാവിമണ്ണ്
- ചെമന്ന മണ്ണ്
-
ണ1
- മലയാള അക്ഷരമാലയിലെ 15- മത്തെ വ്യഞ്ജനം. "ട" വർഗത്തിലെ അനുനാസികമൂർധന്യസ്വനം. "ൺ" എന്ന ചില്ല് ഇതിൻറെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.
-
ണ2
- അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്
-
മൈത്രാവരുണൻ, -ണി
- വസിഷ്ഠൻ
- വാല്മീകി
- അഗസ്ത്യൻ (മിത്രൻറെയും വരുണൻറെയും രേതസ്സിനെ ഉർവശി കലശത്തിൽ സൂക്ഷിച്ചെന്നും അതിൽനിന്ന് ഇദ്ദേഹം ജനിച്ചെന്നും കഥ)