1. തങ്ങുക

    1. ക്രി.
    2. താമസിക്കുക
    3. ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക
    4. തടഞ്ഞിരിക്കുക, വിശ്രമിക്കുക
  2. താങ്ങുക1

    1. ക്രി.
    2. ആശ്രയിക്കുക
    3. വഹിക്കുക, താഴോട്ടുവീഴാതെ തടഞ്ഞുനിർത്തുക, താങ്ങായി വർത്തിക്കുക
    4. അനുകൂലിക്കുക, സഹായിക്കുക, രക്ഷിക്കുക
    5. അനുഭവിക്കുക, സഹിക്കുക
    6. താങ്ങിഎടുക്കുക
    7. ഏറെ വിനയത്തോടുകൂടി സത്കരിക്കുക. താങ്ങിയാൽ തലയിൽ കയറും. താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളു. (പഴ.)
  3. താങ്ങുക2

    1. ക്രി.
    2. അടിക്കുക, തട്ടുക, മുട്ടുക
    3. വെട്ടുക
    4. വ്രണത്തിലും മറ്റും വേദനിപ്പിക്കുന്നവിധം തട്ടുകയോ മുട്ടുകയോ ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക