1. തപാൽ

    1. നാ.
    2. എഴുത്തുകളും മറ്റും ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനം
    3. (അപ്രകാരമുള്ള സംവിധാനം വഴി കിട്ടുന്ന) കത്തുകളും മറ്റും. തപാലാപ്പീസ് = തപാൽ ഉരുപ്പടികൾ ഏറ്റുവാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രം. തപാൽക്കൂലി = തപാൽവഴി കത്തുകളും മറ്റും അയയ്ക്കുന്നതിനുകൊടുക്കേണ്ട പ്രതിഫലം. തപാൽമുദ്ര = 1. തപാൽക്കൂലിയും ചിത്രങ്ങളും അച്ചടിച്ചിട്ടുള്ള കടലാസ്സുതുണ്ട്, സ്റ്റാമ്പ് (തപാൽ ഉരുപ്പടികളിൽ ഒട്ടിക്കുന്നത്)
    4. തപാലാഫീസിൽ തപാലുരുപ്പടികളിൽ പതിപ്പിക്കുന്ന മുദ്ര, സീൽ
  2. തപ്പൽ

    1. -
    2. ആമരൂപം.
  3. തുപ്പൽ

    1. നാ.
    2. ഉമിനീർ
    3. തുപ്പുക എന്ന പ്രവൃത്തി
  4. തോപ്പാളി

    1. നാ.
    2. തോട്ടക്കാരൻ
  5. ദീപാളി

    1. നാ.
    2. ദീപസമൂഹം
    3. ധൂർത്ത്. (പ്ര.) ദീപാളികുളിക്കുക = ധനം ധൂർത്തടിച്ച് സ്വയം നശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക