-
തപ്പ്1
- കുറ്റം, തെറ്റ്, പിഴ
- കുറവ്
- സംശയം
- ഇട, വിടവ്
- കരുതിക്കൂട്ടിയല്ലാത്ത കുറ്റങ്ങൾക്കുള്ള പിഴ
-
തപ്പ്2
- ഒരു ചർമവാദ്യം (ഒരുവശം മാത്രം തോലിട്ടുമൂടിയത്)
- ഒരുതരം അളവുപാത്രം
- തകരപ്പാത്രം (ഡബ്ബ)
- ടിൻ, വീപ്പ. ഉദാ: ഒരു തപ്പു മണ്ണെണ്ണ
- ഒരു ആഭരണം. (പ്ര.) തപ്പും തുടിയും = പടയണിക്കുപ്രാരംഭമായി തപ്പുകൊട്ടി രണ്ടുമൂന്നുപേർ ആംഗ്യങ്ങൾകാട്ടി ദേവീപ്രാർഥന നടത്തുന്ന ചടങ്ങ്. തപ്പിൽനിന്നു കൈയെടുത്തു താളവും നിന്നു
-
താപ്പ്1
- ലാഭം
- തക്കസമയം, നിശ്ചയിക്കപ്പെട്ട അവസരം
- അളവ്, തോത്. (പ്ര.) കൊട്ടത്താപ്പ് = ഉദ്ദേശഅളവ്
- സുഖം, ഭാഗ്യം
-
താപ്പ്2
- കീഴിലായിരിക്കുന്ന സ്ഥിതി, കുറവ്