1. തപ്പ്1

    1. നാ.
    2. കുറ്റം, തെറ്റ്, പിഴ
    3. കുറവ്
    4. സംശയം
    5. ഇട, വിടവ്
    6. കരുതിക്കൂട്ടിയല്ലാത്ത കുറ്റങ്ങൾക്കുള്ള പിഴ
    7. ചീട്ടുകളിയിൽ തെറ്റായചീട്ട് ഇറക്കുമ്പോഴുള്ള ശിക്ഷ
    8. ശബ്ദം ഉണ്ടാകത്തക്കവണ്ണം ഉള്ളംകൈകൊണ്ട് തട്ടൽ
    9. അടി. (പ്ര.) തപ്പുകെട്ടുക = 1. ദ്വാരമടയ്ക്കുക
    10. ചീട്ടുകളിയിൽ വരുത്തുന്ന തെറ്റിന് പിഴയടയ്ക്കുക. തപ്പുകൊടുക്കുക = അടിക്കുക, അടികൊടുക്കുക. തപ്പുകൊട്ടുക = കൈകൊട്ടുക. തപ്പുകൊട്ടിക്കളി = കൈകൊട്ടിക്കളി
  2. തപ്പ്2

    1. നാ.
    2. ഒരു ചർമവാദ്യം (ഒരുവശം മാത്രം തോലിട്ടുമൂടിയത്)
    3. ഒരുതരം അളവുപാത്രം
    4. തകരപ്പാത്രം (ഡബ്ബ)
    5. ടിൻ, വീപ്പ. ഉദാ: ഒരു തപ്പു മണ്ണെണ്ണ
    6. ഒരു ആഭരണം. (പ്ര.) തപ്പും തുടിയും = പടയണിക്കുപ്രാരംഭമായി തപ്പുകൊട്ടി രണ്ടുമൂന്നുപേർ ആംഗ്യങ്ങൾകാട്ടി ദേവീപ്രാർഥന നടത്തുന്ന ചടങ്ങ്. തപ്പിൽനിന്നു കൈയെടുത്തു താളവും നിന്നു
  3. താപ്പ്1

    1. നാ.
    2. ലാഭം
    3. തക്കസമയം, നിശ്ചയിക്കപ്പെട്ട അവസരം
    4. അളവ്, തോത്. (പ്ര.) കൊട്ടത്താപ്പ് = ഉദ്ദേശഅളവ്
    5. സുഖം, ഭാഗ്യം
  4. താപ്പ്2

    1. നാ.
    2. കീഴിലായിരിക്കുന്ന സ്ഥിതി, കുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക