1. തമസ1

    1. വി.
    2. ഇരുണ്ട, കറുത്ത
  2. തമസ2

    1. നാ. പുരാണ.
    2. ഒരു നദി, ഗംഗയുടെ പോഷക നദി
  3. തമസ്സ്

    1. നാ.
    2. ഇരുട്ട്
    3. ഒരു നരകം
    4. മായ
    5. മരണം
    6. അജ്ഞാനം
    7. പാപം
    8. ചേറ്
    9. ദു:ഖം
    10. (വേദാന്തം) പ്രകൃതിയുടെ മൂന്നു ഗുണങ്ങളിൽ ഒന്ന്, തമോഗുണം (ഗുരുത, അജ്ഞത, ഭ്രമം, തൃഷ്ണ, കോപം, അഭിമാനം, അലസത മുതലായവയുടെ കാരണമായ ഗുണം. സത്ത്വം, രജസ്സ് എന്നു മറ്റുരണ്ടെണ്ണം)
    11. അന്ധത
    1. പുരാണ.
    2. ശ്രവസ്സിൻറെ പുത്രന്മാരിൽ ഒരാൾ
    3. ദക്ഷൻറെ പുത്രന്മാരിൽ ഒരാൾ
    1. നാ.
    2. (ജ്യോ.) രാഹു
  4. താമസ

    1. വി.
    2. ഇരുട്ടുള്ള
    3. മൂഢതയുള്ള
    1. വേദാന്ത.
    2. തമോഗുണമുള്ള
  5. തമാശ

    1. നാ.
    2. കളിവാക്ക്, നേരമ്പോക്ക്, വിനോദം
    3. ഉല്ലാസം
    4. വിനോദദൃശ്യം. (പ്ര.) തമാശപൊട്ടിക്കുക = തമാശപറയുക, നേരമ്പോക്കുപറയുക
  6. താമസി

    1. നാ.
    2. ഒരു മന്ത്രം
    3. ദുർഗ
    4. ഉറക്കം
    5. കൂരിരുട്ടുള്ളത് (രാത്രിയെന്നപോലെ)
    1. വേദാന്ത.
    2. തമോഗുണമുള്ളത്
    1. നാ.
    2. തമോഗുണത്തോടുകൂടിയവൾ
    3. ഒരു മായാശക്തി
    4. അജ്ഞാനത്താൽ ആവൃതമായ ബുദ്ധി
    5. മൂന്നുവിധം ഭക്തികളിൽ ഒന്ന്, തമോഗുണപ്രധാനമായ ഭക്തി, ഭൂതപ്രതാദികളിലുള്ള ഭക്തി (സാത്വികി രാജസി എന്നിവ മറ്റു രണ്ടും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക