1. തയ്യൽ1

    1. നാ.
    2. നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നൽ (തുണിയിലെന്നപോലെ). (പ്ര.) തയ്യൽക്കട = ഉടുപ്പുകളും മറ്റും തയ്ച്ചുകൊടുക്കുന്ന കട. തയ്യൽക്കാരൻ = തയ്ക്കുന്നവൻ. തയ്യൽക്കാരൻ പക്ഷി = ഒരിനം പക്ഷി (ഇലകൾ കൂട്ടിത്തയ്ച്ച് കൂടുണ്ടാക്കുന്നതിനാൽ ഈപ്പേര്). തയ്യൽപ്പണി = തുന്നൽവേല. തയ്യൽയന്ത്രം = തുന്നുന്നതിനുള്ള യന്ത്രം
  2. തയ്യൽ2

    1. നാ.
    2. ഭംഗി
    3. അഴകുള്ളവൾ, സ്ത്രീ
  3. തീയൽ

    1. നാ.
    2. ഊണിനുള്ള ഒരു കറി (തേങ്ങാ മല്ലി മുളക് എന്നിവ വറുത്തരച്ച് ഉണ്ടാക്കിയ ചാറും വേവിച്ച കായ്കറിക്കഷണങ്ങളും ചേർന്നത്)
  4. തുയിൽ1

    1. നാ.
    2. ഉറക്കം
    3. മരണം. (പ്ര.) തുയിലുണരുക
  5. തുയിൽ2

    1. നാ.
    2. തുകിൽ, വസ്ത്രം
  6. തുയിൽ3

    1. നാ.
    2. തുയിർ
  7. തേയില

    1. നാ.
    2. ഒരിനം കുറ്റിച്ചെടി, ചായ ഉണ്ടാക്കാൻ ഉപയോഗിക്കപ്പെടുന്ന ഇലകളോടുകൂടിയത്, തേ
    3. തേയുടെ ഇല
  8. ദയാലു

    1. നാ.
    2. ദയയുള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക