-
തയ്യൽ1
- നാ.
-
നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നൽ (തുണിയിലെന്നപോലെ). (പ്ര.) തയ്യൽക്കട = ഉടുപ്പുകളും മറ്റും തയ്ച്ചുകൊടുക്കുന്ന കട. തയ്യൽക്കാരൻ = തയ്ക്കുന്നവൻ. തയ്യൽക്കാരൻ പക്ഷി = ഒരിനം പക്ഷി (ഇലകൾ കൂട്ടിത്തയ്ച്ച് കൂടുണ്ടാക്കുന്നതിനാൽ ഈപ്പേര്). തയ്യൽപ്പണി = തുന്നൽവേല. തയ്യൽയന്ത്രം = തുന്നുന്നതിനുള്ള യന്ത്രം
-
തയ്യൽ2
- നാ.
-
ഭംഗി
-
അഴകുള്ളവൾ, സ്ത്രീ
-
തീയൽ
- നാ.
-
ഊണിനുള്ള ഒരു കറി (തേങ്ങാ മല്ലി മുളക് എന്നിവ വറുത്തരച്ച് ഉണ്ടാക്കിയ ചാറും വേവിച്ച കായ്കറിക്കഷണങ്ങളും ചേർന്നത്)
-
തുയിൽ1
- നാ.
-
ഉറക്കം
-
മരണം. (പ്ര.) തുയിലുണരുക
-
തുയിൽ2
- നാ.
-
തുകിൽ, വസ്ത്രം
-
തുയിൽ3
- നാ.
-
തുയിർ
-
തേയില
- നാ.
-
ഒരിനം കുറ്റിച്ചെടി, ചായ ഉണ്ടാക്കാൻ ഉപയോഗിക്കപ്പെടുന്ന ഇലകളോടുകൂടിയത്, തേ
-
തേയുടെ ഇല
-
ദയാലു
- നാ.
-
ദയയുള്ള ആൾ