-
തറവാട്
- ഒരു ഗൃഹനാഥനുകീഴിൽ ഒരുമിച്ചുകഴിയുന്ന ബന്ധപ്പെട്ട വ്യക്തികളുടെസമൂഹം, കുടുംബം
- പാർപ്പിടം, വീട്. തറവാട്ടിൽക്കാരണവന് അടുപ്പിലും തുപ്പാം. നായായിപ്പിറക്കിലും തറവാട്ടിൽപ്പിറക്കണം. തന്നെമറന്നാലും തറവാടുമറക്കരുത്. (പഴ.)
-
തറവാടി
- തറവാട്ടുകാരൻ (കുലീനൻ)
-
തറവാട്ട്-
- കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയസ്ത്രീ
- വീട്ടമ്മ, കുലീനയായ സ്ത്രീ. തറവാട്ടുകാരണവർ = കുടുംബഭരണത്തിന് അധികാരി. തറവാട്ടുകാരൻ = 1. കുലീനൻ
- ഗൃഹസ്ഥൻ. തറവാട്ടുപക = കുടിപ്പക. തറവാട്ടുപുല = തറവാടുമായി ബന്ധമുള്ള ആരെങ്കിലും മരിക്കുന്നതുമൂലമുള്ള ആശൗചം. തറവാട്ടുമുതൽ, -സ്വത്ത് = കുടുംബസ്വത്ത്. തറവാട്ടുമൂപ്പൻ = കുടുംബത്തിൻറെ ഭരണാധിപതി. തറവാട്ടുമൂപ്പ് = തറവാട്ടിലെ മൂത്തയാളായിരിക്കുക