1. തീറ്

    1. നാ.
    2. വിലപറ്റിക്കൊണ്ട് അവകാശം പൂർണമായി കൈമാറൽ, സ്ഥാവരവസ്തു വിലയ്ക്കുകൊടുത്തു കൈമാറ്റം നടത്തൽ
  2. തിറ2

    1. നാ.
    2. ചുരുൾ
  3. തിറ1

    1. നാ.
    2. കപ്പം
    3. ഉപഹാരം
    4. ദേവപ്രീതിക്കായി ഉത്തരകേരളത്തിലെ കാവുകളിൽ അനുഷ്ഠിച്ചുവരുന്ന ഒരു ചടങ്ങ്
  4. തറ1

    1. നാ.
    2. ഭൂമിയുടെ ഉപരിതലം (കരപ്രദേശം)
    3. കര, ഗ്രാമം, ദേശം
    4. പറമ്പ്, പുരയിടം
    5. കൊട്ടിപ്പടുത്തുണ്ടാക്കിയ സ്ഥലം
    6. അടിത്തറ
    7. കൂരയ്ക്കുതാഴെ ചുവരുകൾകൊണ്ടു വേർതിരിച്ചിട്ടുള്ള നിലം
    8. മരങ്ങളുടെ ചുവട്ടിൽ കെട്ടുന്ന തിട്ട
    9. നിരപ്പിൽനിന്ന് ഉയർന്നുനിൽക്കത്തക്കവണ്ണം മണ്ണുകോരിയിട്ടുണ്ടാക്കുന്ന തിണ്ട്
    10. കായലും മറ്റും നികത്തിയുണ്ടാക്കുന്ന സ്ഥലം
    11. പുലയരുടെ കുടിൽ. തറതോണ്ടുക = കുടുംബം നശിക്കുക
  5. ദാർ

    1. -
    2. അതുള്ള, അവിടെയുള്ള ഇത്യാദി അർത്ഥങ്ങൾ കാണിക്കുന്ന ഒരു പ്രത്യയം.
  6. താർ1

    1. നാ.
    2. താര്
  7. താർ2

    1. നാ.
    2. ടാർ
  8. താറ്1

    1. നാ.
    2. ഉടുപുടവയുടെ ഒരറ്റം പിന്നിലേക്കു വലിച്ചുകുത്തിയത്
    3. കൗപീനം. (പ്ര.) താറുകെട്ടുക = തറ്റുടുക്കുക. താറുതാങ്ങുക = കാര്യസാധ്യത്തിനായി അഭിമാനം വിറ്റ് അന്യനെ ആശ്രയിക്കുക. താറുപാച്ചുക = തറ്റുടുക്കുക. ഊരാൾ ഇല്ലാത്ത മുക്കാൽ വട്ടത്ത് താറുംവിട്ട് നിരങ്ങാം. (പഴ.)
  9. താറ്2

    1. നാ.
    2. ക്രമം
    3. ആഭരണത്തിൻറെ മധ്യഭാഗത്ത് ചിത്രപ്പണിചെയ്തുചേർക്കുന്ന ഭാഗം
    4. ഉണ്ടനൂൽ ചുറ്റുന്നതിനുള്ള ഒരു ഉപകരണം
    5. നൂലുണ്ട. (പ്ര.) താറിടുക = ചകിരിനാരു തിരിയാക്കുക. താറുരുട്ടുക = നൂൽപിരിക്കുക
  10. തർ

    1. നാ.
    2. അവസരം, തക്കം, സൗകര്യം. ഉദാ: അത്തവ്വിൽ = ആസമയത്ത്
    3. നികുതിപ്പണവും മറ്റും അടക്കാനുള്ള തവണ
    4. ഉത്തരം
    5. തർക്കം. (പ്ര.) തവ്വടക്കുക = പറഞ്ഞുമടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക