1. അനപരാധൻ, -ധി

    1. വി.
    2. അപരാധം ചെയ്യാത്തവൻ, നിരപരാധി
  2. കരിവിലാന്തി, -ത്തി

    1. നാ.
    2. ഒരിനം ഔഷധച്ചെടി, കൽത്താമര
  3. കാകച്ഛദം, -ദി

    1. നാ.
    2. കരിങ്കുരികിൽ, കുണ്ടികുലുക്കി
    3. ചെറുകുടുമ, തലയുടെവശത്തു കാണപ്പെടുന്ന മുടിക്കെട്ട്
  4. കൈദി, -തി

    1. നാ.
    2. തടവുകാരൻ
  5. ചാന്നാട്ടി, -ത്തി

    1. നാ.
    2. ചാന്നാൻ വർഗത്തിൽപ്പെട്ട സ്ത്രീ
    3. ചാന്നാർ സ്ഥാനമുള്ള ഈഴവകുടുംബത്തിൽപ്പെട്ട സ്ത്രീ
  6. തീ1

    1. നാ.
    2. വസ്തുക്കൾ കത്തുമ്പോഴുണ്ടാകുന്ന ചൂടും പ്രകാശവുമുള്ള ജ്വാല
    3. കൊടുവേലി. (പ്ര.) തീകടയുക = തടിക്കഷണങ്ങൾ കൂട്ടിയുരുമ്മി തീയുണ്ടാക്കുക. തീകായുക = തീയുടെ അടുത്തിരുന്നു കുളിരുമാറ്റുക. തീയോടുകളിക്കുക = വളരെ അപകടകരമായ ഒന്നിനെ നിസ്സാരമാക്കിപെരുമാറുക. എരിതീയിൽ എണ്ണപകരുക = നേരത്തേതന്നെ വഷളായിരിക്കുന്ന കാര്യം കൂടുതൽ വഷളാക്കുക
  7. തീ2

    1. നാ.
    2. തിന്മ, പാപം
    1. വി.
    2. ചീത്തയായ
  8. തീ3

    1. വി.
    2. ഭംഗിയുള്ള
    3. പ്രീയപ്പെട്ട
    4. മധുരമായ
  9. തൊത്ത, -ത്തി

    1. നാ.
    2. അംഗഭംഗമുള്ള
  10. ദീ

    1. നാ.
    2. ക്ഷയം, നാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക