-
തർപ്പിത
- തർപ്പണംചെയ്യപ്പെട്ട
-
താരാപതി
- ശിവൻ
- ബൃഹസ്പതി
- സുഗ്രീവൻ
- ബാലി
- ചന്ദ്രൻ (നക്ഷത്രങ്ങളുടെ നാഥൻ)
-
തിരുപ്പതി
- പുണ്യക്ഷേത്രം
- വെങ്കിടഗിരിയിലെ പ്രസിദ്ധമായ തിരുപ്പതിക്ഷേത്രം
-
തിരുപ്പൂത്ത്
- തീണ്ടാരി
-
തൃപ്ത
- നാട്യദൃഷ്ടിഭേദങ്ങളിൽ ഒന്ന്
- തൃപ്തിയടഞ്ഞ, മതിവന്ന
-
തൃപ്തി
- ആഗ്രഹമോ ആവശ്യമോ നിറവേറിയാലുണ്ടാകുന്ന ഭാവം, മതി എന്ന തോന്നൽ
-
ത്രപിത
- നാണമുള്ള, അടക്കമുള്ള
-
ത്രിപദ
- മൂന്നു പാദങ്ങളുള്ള ഛന്ദസ്സ്
- മൂന്നുപദങ്ങളുള്ള
-
ത്രിപദി
- ഗായത്രീഛന്ദസ്സ്
- മൂന്നുകാലുള്ള പീഠം
- ആനയുടെ നടുക്കെട്ട്
-
ത്രിപാത്ത്
- വിഷ്ണു
- ജ്വരം