-
തൊട്ട
- ഭൂ.പേ. വി.
-
അടുത്തുള്ള
-
തുടങ്ങിയ, മുതലായ, ആദിയായ
-
ചാർത്തിയ
-
തൊട്ട്
- ഗതി.
-
മുതൽ, ആരംഭിച്ച്
-
അരികിൽ
-
ഹേതുവായിട്ട്
-
തൊട്ട്
- ക്രി. മുന്‍വിന.
-
തൊടുക എന്ന പ്രവൃത്തിചെയ്തിട്ട്
-
തോട്ട1
- നാ.
-
തുള, ദ്വാരം
-
തോട്ട2
- നാ.
-
കായ്കളും മറ്റും അടർത്തിയെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം
-
തോട്ട3
- നാ.
-
തോക്കിനുള്ളിൽ വച്ച് വെടിവയ്ക്കാനുള്ള ഉപകരണം, വെടിമരുന്ന് അടങ്ങുന്നത്