1. തർക്കം

    1. നാ.
    2. ആറ് എന്ന സംഖ്യ
    3. സംശയം
    4. ന്യായവൈശേഷികദർശനങ്ങൾക്കു പൊതുവേ പറയുന്ന പേര്
    5. യുക്തിപൂർവമായ വിചിന്തനം
    6. വാഗ്വാദം
    7. അഭിപ്രായവ്യത്യാസം
    8. വ്യവഹാരത്തിൽ കക്ഷികളോ അവരുടെ പ്രതിനിധികളോ തെളിവുകളെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ചു നടത്തുന്ന വാദം
  2. കെട്ടുപുള്ളി ദീർഘം

    1. നാ.
    2. ഭാഷയിൽ ഓകാരത്തെ കാണിക്കാൻ വ്യഞ്ജനാക്ഷരങ്ങളുടെ രണ്ടുവശത്തുമായി ചേർക്കുന്ന അടയാളം. "ॐ" എന്ന ചിഹ്നം
  3. ദീർഘം

    1. നാ.
    2. ഒട്ടകം
    3. ചൂണ്ടപ്പന
    4. (ഏറെ) നീണ്ടത്
    5. ആഴമുള്ളത്, ഉള്ളിൽ തട്ടിയത്
    6. ദീർഘസ്വരം
    7. ദീർഘസ്വരത്തെ കാണിക്കുന്ന ചിഹ്നം
    8. ശരക്കോൽ
    9. പയറ്റിലെ പതിനെട്ട് അടവുകളിൽ ഒന്ന്
  4. ദുർഗം

    1. നാ.
    2. കിടങ്ങ്
    3. പർവതം
    4. ഗുഗ്ഗുലു
    5. കോട്ട, കോട്ടമതിൽ, മതിൽക്കെട്ട്
    6. വിപത്ത്, ക്ലേശം
    7. ദുർഗമത്വം
  5. ദൈർഘം

    1. നാ.
    2. ദൈർഘ്യം, നീളം, ദീർഘാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക