1. തർക്കു

    1. നാ.
    2. നെയ്ത്ത്
    3. നൂൽനൂൽപ്പ്
  2. തർക്കി2, ടർക്കി

    1. നാ.
    2. ഒരിനം പക്ഷി (കോഴിവർഗത്തിൽപ്പെട്ടത്, ഇറച്ചിക്കുവേണ്ടിവളർത്തുന്നു)
  3. തറുക

    1. ക്രി.
    2. മുണ്ട് അരയിൽ ചുറ്റി ഒരറ്റം കാലുകൾക്കിടയിൽക്കൂടി പിന്നിലേയ്ക്കെടുത്ത് ചൊരുകുക
    3. വാല് കാലുകൾക്കിടയിൽ തഴ്ത്തുക (നായെന്നപോലെ)
    4. ഒതുങ്ങിക്കൂടുക
    5. കിനിയുക (ജലമെന്നപോലെ)
  4. താറുക

    1. ക്രി.
    2. അയയുക
    3. മെലിയുക
    4. (താത്കാലികമായി) നിന്നുപോവുക
    5. തണുക്കുക, ശമിക്കുക
    6. വീഴ്ചവരുക
    7. നിലതെറ്റുക, ലഹരിപിടിച്ച് ആടുക
    8. കുഴയുക, വാടുക. (പ്ര.) താറിത്താറിനിൽക്കുക = സാവധാനത്തിൽ പ്രവർത്തിക്കുക, സംശയിച്ചുനിൽക്കുക
  5. തുർക്കി

    1. നാ.
    2. മധ്യധരണ്യാഴിയുടെ വടക്കുകിഴക്കേതീരത്ത് സ്ഥിതിചെയ്യുന്ന ഒരു രാജ്യം
    3. തുർക്കിരാജ്യക്കാരൻ
  6. തുറുക

    1. ക്രി.
    2. തിങ്ങിനിറയുക
    3. കുത്തിനിറയ്ക്കുക
    4. വാരിവലിച്ചു തിന്നുക
  7. തൂറുക

    1. ക്രി.
    2. മലവിസർജനം ചെയ്യുക
  8. തേറുക

    1. ക്രി.
    2. വർധിക്കുക
    3. ഗ്രഹിക്കുക
  9. ദീർഘ1

    1. വി.
    2. നീളമുള്ള, നീളമേറിയ, പൊക്കമുള്ള, പൊക്കമേറിയ
    3. (അക്ഷരത്തെ സംബന്ധിച്ച്) രണ്ടുമാത്രയുള്ള
    4. മന്ദഗതിയായ
    5. വളരെ സമയത്തേക്കുള്ള
  10. ദീർഘ2

    1. നാ.
    2. ഓരില
    3. തടാകം
    4. ഒരു ഉപദേവത
    5. ഗ്യാലറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക