-
കാകുസ്ഥൻ, -ത്തൻ
- നാ.
-
കാകുത്സ്ഥൻറെ വംശത്തിൽപ്പെട്ടവൻ, ശ്രീരാമൻ തുടങ്ങിയവർ
-
ഇക്ഷാകുവംശത്തിൽപ്പെട്ട ഒരു രാജാവ്, സോമദത്തൻറെ മകൻ
-
തണ്ണി
- നാ.
-
മദ്യം
-
പച്ചവെള്ളം
-
തൺ
- നാ.
-
ജലം
-
കാരുണ്യം
-
അഴക്, ഭംഗി
- വി.
-
തണുത്ത
-
തന
- വ്യാക.
-
ഒരു പ്രത്യയം (അളവോ സമയമോ കുറിക്കാൻ ഉപയോഗിക്കുന്നത്, ആധുനിക മലയാളത്തിൽ അധികം പ്രയോഗമില്ല) ഉദാ: അത്തന, ഇത്തന, എത്തന
-
തനി1
- നാ.
-
ചീട്ടുകളിയിലെ ഒരു സംജ്ഞ (എല്ലാഎണ്ണവും ഒറ്റയ്ക്കുപിടിക്കൽ). (പ്ര.) തനിക്കൊണം = സ്വന്തമായ സ്വഭാവവിശേഷം. തനിനിറം = യഥാർഥ സ്വഭാവം
- വി.
-
തുല്യതയില്ലാത്ത
-
സ്വന്തമായ, ഒന്നിനുപ്രത്യേകമായ
-
കലർപ്പില്ലാത്ത, ശുദ്ധമായ
-
ഒറ്റയായ, തനിച്ചുനിൽക്കുന്ന
-
തനി2
- -
-
"തനിക്കുക" എന്നതിൻറെ ധാതുരൂപം.
-
തനു
- നാ.
-
ശരീരം
-
തൊലി
-
രൂപം
-
ചെറുത് (സൂക്ഷ്മമായത്)
-
(ജ്യോ.) ലഗ്നസ്ഥാനം
- പുരാണ.
-
ഒരു മഹർഷി
- വി.
-
ചെറിയ
-
മെലിഞ്ഞ
-
വിരളമായ
-
കട്ടികുറഞ്ഞ, നേർമയുള്ള (തുണിയെന്നപോലെ)
-
തനു
- നാ.
-
ശരീരം. ഉദാ: തനുരൂഹം
-
തൻ1
- നാ. വ്യാക.
-
നിർദേശിക ഒഴികെയുള്ള വിഭക്തികളിൽ താൻ എന്ന പദം കൈക്കൊള്ളുന്ന രൂപം
-
താൻ എന്നതിൻറെ സംബന്ധികാഭാസം
-
ഉടെ, ൻറെ എന്നീ സംബന്ധികാവിഭക്തിപ്രത്യയങ്ങൾക്കു പകരമായും പ്രയോഗം. (പ്ര.) തൻകാര്യം പൊൻകാര്യം. തൻകൽകാച്ചതേ തൻകൽ വീഴു. തൻകൊതിതാഴെ. "കാക്കറ്റ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്" (പഴ.)
-
തൻ2
- നാ.
-
കള്ളൻ
-
ബുദ്ധദേവൻ
-
ഹീനൻ