-
തരത്ത്
- കുളക്കോഴി
- വഞ്ചി, പൊങ്ങുതടി
-
തരിത1
- തരണംചെയ്ത, തരണം ചെയ്യപ്പെട്ട
-
തരിത2
- ദുർഗ
- വെള്ളുള്ളി
- ചൂണ്ടാണിവിരൽ
-
തർദു
- മരത്തവി
-
താരത്ത്
- താറാവ്
- ചങ്ങാടം
-
താരിത
- രക്ഷിക്കപ്പെട്ട
- അക്കരെ കടത്തപ്പെട്ട
-
തിരുത്തൽ, തിരുത്ത്
- നാമരൂപം.
-
തിരുത്ത്
- തിരുത്തുക
- കാടും പടലും മറ്റും വെട്ടിനിരപ്പുവരുത്തി കൃഷിചെയ്യാൻ പാകത്തിനാക്കിയ ഭൂമി
-
തുരുത്തി
- തോൽസഞ്ചി
- ഉലയിലെ തീ ഊതിക്കത്തിക്കാൻ തോൽകൊണ്ടുനിർമിച്ച ഉപകരണം
-
തുരുത്ത്
- നദിയുടെയോ കായലിൻറെയോ നടുവിലുള്ള ചെറിയ കര പ്രദേശം