1. ദാലി

    1. നാ.
    2. ദേവതാളി
    3. താളിമാതളം
  2. അറുതലി, -താലി

    1. നാ.
    2. കെട്ടുതാലിഅറ്റവൾ, വിധവ
  3. താലി1

    1. നാ.
    2. വിവാഹസമയത്ത് വരൻ വധുവിൻറെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണം, മംഗല്യസൂത്രം
    3. ഒരു കണ്ഠാഭരണം, കൂട്ടത്താലി, താലിമാല (അനേകം താലികൾ ഒരുമിച്ചുകോർത്ത് ഉണ്ടാക്കുന്നത്. ഉദാ: നാഗപടത്താലി, പൂത്താലി)
    4. അരത്താലി. (പ്ര.) താലി അറുക = വൈധവ്യം ഉണ്ടാവുക. താലികെട്ട്, താലികെട്ടുകല്യാണം = ചില സമുദായങ്ങളിൽ കൗമാരപ്രായത്തിലുള്ള കന്യകയെ ഒരു ചടങ്ങിനുമാത്രമായി താലികെട്ടിച്ചുനടത്തുന്ന ഒരു കർമം. താലിക്കു കുറ്റംവരുക = ഭർത്താവു മരിക്കുക. താലിക്കു പൊന്നുകൊടുക്കുക = (മുസ്ലിം.) സഹോദരൻറെ വിവാഹത്തിനു താലിയൊരുക്കുന്നതിനുള്ള സ്വർണം സഹോദരി നൽകുക. താലിമാല = 1. താലികോർക്കാനുള്ള മാല, മംഗല്യസൂത്രം
    5. ഒരുതരം കണ്ഠാഭരണം. താലിവയ്ക്കുക = വധുവിൻറെ കഴുത്തിൽ താലി അണിയിക്കുക. താലിവിൽക്കുക = കഠിനദാരിദ്യ്രമുണ്ടാവുക
  4. താലി2

    1. നാ.
    2. താക്കോൽ
    3. കീഴാനെല്ലി
    4. കള്ള്
    5. നിലപ്പന
    6. കുടപ്പന
    7. ഒരിനം മണ്ണ് (സുഗന്ധമുള്ളത്)
    8. താമ്രവല്ലി
  5. താലി3

    1. നാ.
    2. ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക