-
ദാളം
- നാ.
-
വരക്
-
ഒരിനം തേൻ
-
ദാലം
-
ദളം
- നാ.
-
ദലം
-
തുപ്പകം, തുളം
- നാ.
-
നെയ്യ്
-
തളം
- നാ.
-
വീടിനോടുചേർന്നുള്ള തുറസ്സായ മുറി
-
താണസ്ഥലം
-
കല്ലുപാകി നിരപ്പാക്കിയ സ്ഥലം
-
ഒരു ചികിത്സാരീതി. (പ്ര.) തളം ഇടുക, -വയ്ക്കുക = രോഗചികിത്സയ്ക്കായി തലയിൽ ഔഷധം കെട്ടിനിറുത്തുക, ബുദ്ധിഭ്രമത്തിനു ചികിത്സിക്കുക. തളംകെട്ടുക = ഒഴുകാതെ കെട്ടിനിൽക്കുക
-
താളം
- നാ.
-
സേവപിടിക്കുക
-
ഇലത്താളം, കൈമണി
-
സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം
-
തലപ്പന്തുകളിയിൽ പന്തടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് തുടയിൽ അടിക്കുകയും വലതുകൈകൊണ്ട് പന്തടിക്കുകയും ചെയ്യുന്നത്). (പ്ര.) താളംകുണുങ്ങുക = ജോലിയിൽ താമസം വരുത്തുക. താളംചവിട്ടുക = 1. ക്ലേശിക്കുക
-
ചൊൽപ്പടിക്കുനടക്കുക
-
പ്രവർത്തിക്കാതെ സമയം കഴിച്ചുകൂട്ടുക. താളത്തിനു തുള്ളുക = മറ്റൊരാളിൻറെ ഇഷ്ടത്തിനു പ്രവർത്തിക്കുക. താളംപിടിക്കുക = 1. താളമടിക്കുക
-
സഹായിക്കുക. താളം പിഴയ്ക്കുക = താളം തെറ്റുക. താളം മറിയുക = തരക്കേടുണ്ടാവുക, അതുവരെയുള്ള രീതിവിട്ടു മറ്റൊരുരീതിയിൽ പെരുമാറുക. താളം മുറുകുക = 1. ദ്രുതതാളത്തിലാവുക
-
പ്രവൃത്തി വേഗത്തിലാകുക
-
തൊള്ളം
- നാ.
-
കുഴി
-
തോളം
- നാ.
-
ആമം