1. ദർശനം

    1. നാ.
    2. കണ്ണ്
    3. ധർമം
    4. ഒരു ഉപനിഷത്ത്
    5. കാഴ്ചദ്രവ്യം
    6. കാണൽ, കാഴ്ച, നോക്കൽ
    7. കണ്ടറിയൽ, ഭാവനയിൽകാണൽ, അനുഭവിച്ചറിയൽ
    8. പ്രപഞ്ചത്തെ കണ്ടെത്തൽ, ഏകവും പരമവുമായ സത്യത്തിൻറെ ബഹി:സ്ഫുരണമെന്ന നിലയിൽ പ്രപഞ്ചത്തെ അറിയൽ, അപ്രകാരം പ്രപഞ്ചത്തെ വ്യാഖ്യാനിക്കൽ
    9. തത്ത്വശാസ്ത്രം, പ്രപഞ്ചയാഥാർഥ്യങ്ങളുടെ സമഗ്രവും യുക്തി സഹവുമായ വിശദീകരണം, അപ്രകാരം വിശദീകരിക്കുന്നതിന് അടിസ്ഥാനമായിവർത്തിക്കുന്ന സവിശേഷമായ ഒരു കണ്ടെത്തലോ വീക്ഷണഗതിയോ
    10. കണ്ണാടി, ദർപ്പണം
    11. വീടിൻറെയും മറ്റും കാഴ്ചപ്പുറം, മുൻവശം ഏതുദിശയിലേയ്ക്കു തിരിഞ്ഞിരിക്കുന്നു എന്നത്
    12. ദിക്ക്, ദിശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക