1. ഉദ്ഘാത്യകം, -തകം

    1. നാ.
    2. നാടകത്തിലെ ഒരുതരം പ്രസ്താവന, ഭാരതീവൃത്തിയുടെ നാല് അംഗങ്ങളിലൊന്നായ ആമുഖം അഞ്ചുപ്രകാരമുള്ളതിൽ ഒന്ന്
  2. കടുന്തൂക്ക്, -തൂക്കം

    1. നാ.
    2. കിഴുക്കാംതൂക്കായിട്ടുള്ള സ്ഥലം, വളരെയധികം ചരിഞ്ഞുകിടക്കുന്ന സ്ഥലം
  3. ഗരുഡൻ തൂക്കം

    1. നാ.
    2. ഒരു വഴിപാട്
  4. തക്കം

    1. നാ.
    2. അവസരം, സൗകര്യം
    3. ചേർച്ച. (പ്ര.) തക്കവും തരവും നോക്കുക = പറ്റിയ അവസരം കാത്തിരിക്കുക
  5. താക്കം

    1. നാ.
    2. വേഗം
    3. ശക്തി
    4. വലിയ ഭാരം
    5. തട. (പ്ര.) താക്കം വയ്ക്കുക = പാത്രങ്ങൾ ചരിയാതിരിക്കത്തക്കവണ്ണം അടവയ്ക്കുക
  6. താങ്ങൽ, തേക്കം

    1. നാ.
    2. കിതപ്പ്
    3. വിങ്ങലോടെ ശ്വാസംവിടൽ
    4. വിങ്ങിക്കരയൽ
  7. തിക്കം, തിക്കൽ

    1. നാ.
    2. ഞെരുക്കം, വിങ്ങൽ
  8. തൂക്കം

    1. നാ.
    2. ഉറക്കം
    3. ഭാരം
    4. ഭാരം അളക്കാനുപയോഗിക്കുന്ന കട്ടി
    5. ഭാരം അളക്കാനുള്ള ഉപകരണം
    6. തൂങ്ങിക്കിടക്കൽ, ഒരു വഴിപാട്
    7. കാതിൽ തൂക്കിയിടുന്ന ആഭരണം
  9. തേക്കം1

    1. നാ.
    2. തികട്ടൽ, ഓക്കാനം
    3. തേങ്ങൽ
    4. അയവിറക്കൽ
  10. തേക്കം2

    1. നാ.
    2. (വെള്ളം) തേകിയൊഴിക്കൽ, തേകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക