1. തരക്1

    Share screenshot
    1. ഒരിനം തീരുവ (വ്യാപാരികൾ നാടുവാഴിക്ക് കൊടുക്കേണ്ടത്)
    2. കൽപന, തിരുവെഴുത്ത്, തീട്ടൂരം
    3. വിൽപന കൊടുക്കൽവാങ്ങൽ തുടങ്ങിയവ നടത്തുമ്പോൾ ഇടനിലക്കാരന് കൊടുക്കുന്ന പ്രതിഫലം, ഇടനിലക്കാരൻറെ തൊഴിൽ
    4. ജന്മികളുടെയും മറ്റും പക്കൽനിന്നുവാങ്ങുന്ന കുഴിക്കാണം പാട്ടം മുതലായവയെ കുറിക്കുന്ന പ്രമാണം
    5. തുലാസ്സ്
  2. തരക്2

    Share screenshot
    1. ഒരിനം അമ്പ് (ചൂരൽകൊണ്ടുണ്ടാക്കിയത്)
  3. തരക്ക്

    Share screenshot
    1. ധാന്യങ്ങൾ ഉലക്കകൊണ്ട് ഇടിക്കാതെ തരങ്ങി തൊലികളയുകയോ പൊടിക്കുകയോചെയ്യൽ
    2. ധാന്യംപൊടിഞ്ഞുണ്ടായ തരി
  4. തരിക1

    Share screenshot
    1. നടുവിന.
  5. തരിക2

    Share screenshot
    1. പൊങ്ങുതടി
  6. തരുക

    Share screenshot
    1. നൽകുക, തരിക
  7. തർക്കി1

    Share screenshot
    1. തർക്കശാസ്ത്രം പഠിച്ചവൻ, വാദിക്കുന്നവൻ
    1. തർക്കത്തിൽ സാമർഥ്യം നേടിയ
  8. തർക്കി2, ടർക്കി

    Share screenshot
    1. ഒരിനം പക്ഷി (കോഴിവർഗത്തിൽപ്പെട്ടത്, ഇറച്ചിക്കുവേണ്ടിവളർത്തുന്നു)
  9. തർക്കു

    Share screenshot
    1. നെയ്ത്ത്
    2. നൂൽനൂൽപ്പ്
  10. തറുക

    Share screenshot
    1. മുണ്ട് അരയിൽ ചുറ്റി ഒരറ്റം കാലുകൾക്കിടയിൽക്കൂടി പിന്നിലേയ്ക്കെടുത്ത് ചൊരുകുക
    2. വാല് കാലുകൾക്കിടയിൽ തഴ്ത്തുക (നായെന്നപോലെ)
    3. ഒതുങ്ങിക്കൂടുക
    4. കിനിയുക (ജലമെന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക