1. നടൽ

  1. നാ.
  2. നടുക എന്ന പ്രവൃത്തി, നാട്ടൽ, ചെടികളും മറ്റും കുഴിച്ചുവയ്ക്കൽ
 2. നാടാല

  1. നാ.
  2. നാട്ടുകൂട്ടം സമ്മേളിക്കുന്ന പന്തൽ
  3. ശ്രാതാക്കളുടെ മുറി
 3. നട്ടെല്ല്

  1. നാ.
  2. ഉടലിൻറെ നടുവിലുള്ള എല്ല്, മുതുകെല്ല്
 4. നീട്ടൽ

  1. നാ.
  2. തളർച്ച
  3. നീളമുള്ളതാക്കൽ
  4. ചുരുളോ മടക്കോ നിവർക്കൽ
 5. നീറ്റൽ

  1. നാ.
  2. ജ്വാലയില്ലാത്ത തീയിൽ എരിക്കുകയോ വേവിക്കുകയോ ചെയ്യൽ
  3. രസപാകവിധിപ്രകാരം ലോഹങ്ങളും മറ്റും ശുദ്ധിചെയ്ത് ഔഷധമുണ്ടാക്കൽ
  4. നീറ്റുകക്കയിൽ വെള്ളം ചേർത്തു കുമ്മായമോ ചുണ്ണാമ്പോ ഉണ്ടാക്കൽ
  5. മനസ്സു വേദനിപ്പിക്കൽ
  6. തീവ്രമായ വിശപ്പ്
 6. നീറ്റൊലി

  1. നാ.
  2. വെള്ളത്തിൻറെ ഒഴുക്ക്
  3. വെള്ളത്തിൻറെ ശബ്ദം
 7. നെടിൽ

  1. നാ.
  2. ദീർഘസ്വരം (x കുറിൽ)
  3. നീണ്ടവസ്തു
 8. നടീൽ

  1. നാ.
  2. നടിയിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക