-
നാട
- നാ.
-
നൂലുകൊണ്ട് വീതിയിൽ നെയ്തുണ്ടാക്കുന്ന പട്ട
-
നെയ്ത്തുതറിയിലെ ഓടം
-
ആനായത്തീട്ട്, -നീട്ട്
- നാ.
-
അധികാര പത്രം
-
നട3
- നാ.
-
വഴി
-
കാല്
-
അമ്പലം
-
വീട്, അമ്പലം തുടങ്ങിയവയുടെ പ്രവേശനദ്വാരത്തിനു മുന്നിലുള്ള പടി
-
ഗേറ്റിൻറെയും മറ്റും മുൻഭാഗം
-
മുൻപതിവ്. (പ്ര.) നടയ്ക്കുവയ്ക്കുക, -ഇരുത്തുക = ആന തുടങ്ങിയ മൃഗങ്ങളെ ദേവസ്ഥാനത്തിൽ സമർപ്പിക്കുക. നടകാവൽ = അടിമപ്പണി, വാതിൽക്കാവൽ. നടകല്ല് = വീട്ടിലേക്കു കയറുന്നതിനു കെട്ടിയിരിക്കുന്ന പടികൾ
-
കാവുതടി, -ണ്ട്
- നാ.
-
രണ്ടറ്റത്തും ഭാരം തൂക്കി തോളിൽവച്ചു ചുമക്കുന്നതിനുള്ള തണ്ട്, തടി, കാമരം
-
നട1
- -
-
"<നടക്കുക" എന്നതിൻറെ ധാതുരൂപം.
-
നട2
- നാ.
-
കാലുപയോഗിച്ച് ചലിക്കൽ
-
നാട്
- നാ.
-
കൃഷിഭൂമിയും ആൾപ്പാർപ്പും ഉള്ള സ്ഥലം
-
ദിക്ക്, ദേശം, രാജ്യം. (പ്ര.) നാടുകടത്തുക = നാട്ടിൽനിന്നു പുറത്താക്കുക. നാടുനീങ്ങുക = മരിക്കുക (രാജാക്കന്മാർ) തീപ്പെടുക. "നാടുവിട്ട രാജാവ് ഊരുവിട്ട പട്ടി" (പഴ.)
-
നാട്ട1
- നാ. സംഗീ.
-
ഒരു രാഗം
-
നാട്ട2
- നാ.
-
നാട്ടിനിറുത്തിയിട്ടുള്ള കല്ല്
-
സ്മാരകമായി നാട്ടിയിട്ടുള്ള കല്ല്. നാട്ടക്കോൽ = വാഴയ്ക്കും മറ്റും താങ്ങായി ഊന്നി നിറുത്തുന്ന കഴ
-
നാഡി
- നാ.
-
മീൻകണ്ണിക്കറുക
-
ഞരമ്പ്
-
ജൈവകോശങ്ങൾകൊണ്ടുള്ള ചെറുകുഴൽ
-
കയ്യടക്കവിദ്യ, ചെപ്പടിവിദ്യ. (പ്ര.) നാഡി അടിക്കുക, -മിടിക്കുക = രക്തധമനികളിൽ മിടിപ്പുണ്ടായിരിക്കുക. നാഡിതളരുക = ലിംഗത്തിൻറെ ഉദ്ധാരണശക്തി നഷ്ടപ്പെടുക. നാഡിനോക്കുക, -പിടിക്കുക = ഹൃദയത്തിൽനിന്നു പുറപ്പെടുന്ന രക്തധമനികളിൽ പ്രധാനപ്പെട്ട ഒന്നിനെ സ്പർശിച്ചു രക്തത്തിൻറെ മിടിപ്പു പരിശോധിക്കുക