-
നാണം
- അകൃത്യം ചെയ്തുപോയതിൽ തോന്നുന്നആത്മനിന്ദ, ലജ്ജ
- കാമുകൻറെ ദർശനം സാമീപ്യം സ്മരണ എന്നിവകൊണ്ട് സ്ത്രീക്കു രതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനുഭൂതി
- സങ്കോചം. (പ്ര.) നാണവും മാനവും ഇല്ലാതെ. നാണംകുണുങ്ങി = നാണം കുണുങ്ങുന്ന ആൾ, സഭാകമ്പമുള്ള ആൾ. നാണംകുണുങ്ങുക = 1. നാണിക്കുക
- നാണം ഭാവിക്കുക. നാണംകെടുക = 1. ലജ്ജ ഇല്ലാതാകുക
- അപമാനിക്കപ്പെടുക. നാണംകെടുത്തുക = 1. അപമാനിക്കുക
-
നിണം
- (കട്ടപിടിച്ച) ചോര
- മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചെമന്ന ദ്രാവകം
- കഥകളിയിലെ ഒരു വേഷത്തിനു പറയുന്ന പേര്