1. നാഥൻ

    1. നാ.
    2. രാജാവ്
    3. രക്ഷിതാവ്
    4. ഭർത്താവ്. നാഥനില്ലായ്മ = നിയന്ത്രിക്കാൻ ആളില്ലാത്തതുകൊണ്ട് താറുമാറായ സ്ഥിതി, ഓരോരുത്തരും തോന്നിയമട്ടിൽ പെരുമാറുന്നതുമൂലമുള്ള അവ്യവസ്ഥ
  2. നാത്തൂൻ

    1. നാ.
    2. ഭർത്താവിൻറെ സഹോദരി
    3. സഹോദരൻറെ ഭാര്യ
  3. നൈധന

    1. വി.
    2. നശ്വരമായ
    3. നിധനത്തെ സംബന്ധിച്ച
  4. ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ

    1. നാ.
    2. വിഷ്ണു
  5. നിധന

    1. വി.
    2. ധനമില്ലാത്ത, ദാരിദ്യ്രമുള്ള
  6. നീതൻ

    1. നാ.
    2. വിനയമുള്ളവൻ
    3. നയിക്കപ്പെട്ടത്
    4. ന്യായനിഷ്ഠയുള്ളവൻ
  7. നീഥൻ

    1. നാ.
    2. നയിക്കുന്നവൻ, നേതാവ്
  8. നൂതന

    1. വി.
    2. പുതിയ, ഇളയ
  9. ക്ഷമാധവൻ, -നാഥൻ

    1. നാ.
    2. വിഷ്ണു
    3. രാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക