-
നര്യം
- മനുഷ്യത്വം, പൗരുഷം
-
നാരായം
- എഴുത്താണി
- നേർത്തതും മുനയുള്ളതുമായ ഉപകരണം
- പിടിയും മുനയും ഇരുമ്പുകൊണ്ടു നിർമിച്ച അമ്പ്
- തേനീച്ചയുടെയും കടന്നലിൻറെയും മറ്റും കൊമ്പ്
- ദ്രാവകങ്ങളും ധാന്യങ്ങളും അളക്കാനുള്ള ഒരു തോത്. (പ്ര.) നാരായം വാങ്ങുക = പഠിപ്പുപൂർത്തിയാക്കി ഗുരുദക്ഷിണകൊടുത്ത് ഗുരുവിൽനിന്ന് എഴുത്താണി സ്വീകരിക്കുക
-
നിരയം
- നരകം
-
നീരായം
- വെള്ളത്തിൻറെ ആഴം
-
നേരിയം
- പീലിക്കുന്തം